സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു
Saturday, January 18, 2020 1:10 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീണ്ടും താ​ഴേ​ക്ക്. പെ​ട്രോ​ളി​ന് 15 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 77.38 രൂ​പ​യും ഡീ​സ​ൽ വി​ല 72.54 രൂ​പ​യു​മാ​യി.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​ന്ധ​ന​വി​ല കു​റ​യു​ന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എ​ട്ട് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.52 രൂ​പ​യു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ പ​ത്തി​ന് കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 78.90 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​ല കു​റ​ഞ്ഞാ​ണ് ഇ​ന്ന​ത്തെ വി​ല​യാ​യ 77.38 രൂ​പ​യി​ലെ​ത്തി​യ​ത്.

ഡീ​സ​ൽ വി​ല​യി​ൽ 47 പൈ​സ​യു​ടെ കു​റ​വ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ പ​ത്തി​ന് കൊ​ച്ചി​യി​ൽ ഡീ​സ​ൽ വി​ല 73.01 രൂ​പ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.