മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത നേ​താ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ലീ​ഗ്
Tuesday, January 28, 2020 10:29 AM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ എ​ല്‍​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത മു​സ്‌ലിം​ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വി​ന് സ​സ്പ​ന്‍​ഷ​ന്‍. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‌ലിംലി​ഗ് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​എം.​ബ​ഷീ​റി​നെ​യാ​ണ് ലീ​ഗ് നേ​തൃ​ത്വം സ​സ്പ​ൻഡ് ചെ​യ്ത​ത്. തിങ്കളാഴ്ച രാ​ത്രി കോ​ഴി​ക്കോ​ട് ചേ​ര്‍​ന്ന സം​സ്ഥാ​ന ക​മ്മ​റ്റി യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി.

മ​നു​ഷ്യ ശൃം​ഖ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് പു​റ​മേ മു​ഖ്യ​മ​ന്ത്രി​യെ പ്ര​കീ​ര്‍​ത്തി​ച്ചും കോ​ണ്‍​ഗ്ര​സി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചും ബ​ഷീ​ര്‍ പ​ര​സ്യ​പ്ര​സ്ഥാ​വ​ന ന​ട​ത്തി​യി​രു​ന്നു. ചാ​ന​ലു​ക​ളി​ല്‍ പ​ര​സ്യ​മാ​യി കോ​ണ്‍​ഗ്ര​സി​നെ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നേ​യും വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സ​സ്പ​ന്‍​ഷ​ന്‍ ന​ട​പ​ടി.

അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യാ​ണ് സ​സ്പ​ന്‍​ഷ​നെ​ന്നും മ​നു​ഷ്യ ച​ങ്ങ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് പു​റ​മേ നേ​താ​ക്ക​ള്‍​ക്കെ​തി​രേ പ​ര​സ്യ​പ്ര​സ്ഥാ​വ​ന ന​ട​ത്തി​യ​ത് ഗു​രു​ത​ര വീ​ഴ​ച​യാ​ണെ​ന്നു​മാ​ണ് ലീ​ഗ് ജി​ല്ലാ നേ​തൃ​ത്വം പ​റ​യു​ന്ന​ത്. പൗ​ര​ത്യ​ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​തേ​ത​ര ജ​നാ​ധി​പ​ത്യ പാ​ര്‍​ട്ടി​യാ​യ കോ​ണ്‍​ഗ്ര​സ് വേ​ണ്ട​ത്ര ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​രു​ന്നി​ല്ലെ​ന്നാ​ണ് ബ​ഷീ​ര്‍ ചാ​ന​ലി​ലെ അ​ഭി​മു​ഖ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.