കു​തി​രാ​നി​ൽ ഒ​രു തു​ര​ങ്കം തു​റ​ന്നു; ഭാ​ഗി​ക​മാ​യി വാ​ഹ​ന ഗതാഗതം അനുവദിച്ചു
Tuesday, January 28, 2020 1:39 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​നി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു തു​ര​ങ്ക​പാ​ത തു​റ​ന്നു. പ​വ​ർ​ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ന്‍റെ ഭൂ​ഗ​ർ​ഭ കേ​ബി​ളി​ടു​ന്ന​തി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തു​ര​ങ്ക​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഭാ​ഗി​ക​​മാ​യി തു​റ​ന്ന് വാ​ഹ​നം അ​നു​വ​ദി​ച്ചു. കു​തി​രാ​നി​ൽ ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വു​മു​ണ്ട്.

രാ​വി​ലെ അ​ഞ്ചു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം. എ​റ​ണാ​കു​ളം തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ബാ​ധി​ക്കു​ക.

പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ളാ​ണ് ട​ണ​ൽ വ​ഴി ക​ട​ത്തി​വി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തു​ര​ങ്ക​ത്തി​ലെ വാ​യു​സം​വി​ധാ​ന​വും വെ​ളി​ച്ച സം​വി​ധാ​ന​വും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ്ടി വ​ന്നാ​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ കു​തി​രാ​ൻ മേ​ഖ​ല​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ധ​ന​ടാ​ങ്ക​റു​ക​ൾ പോ​ലു​ള്ള അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ തു​ര​ങ്കം വ​ഴി ക​ട​ത്തി​വി​ടു​ന്നി​ല്ല. തു​ര​ങ്ക​ത്തി​ലെ മൂ​ന്നു​വ​രി​ക​ളി​ൽ ഒ​രു വ​രി​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ ആ​ദ്യം ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു ര​ണ്ടു വ​രി​ക​ൾ സു​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.