കൊ​റോ​ണ: ഇ​റാ​നി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ മ​രി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ
Saturday, February 29, 2020 6:58 AM IST
ടെ​ഹ്റാ​ൻ: കോ​വി‍​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യ്ക്കു ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് കൊ​റോ​ണ ബാ​ധ​യു​ണ്ടാ​യ​തും മ​ര​ണം സം​ഭ​വി​ച്ച​തും ഇ​റാ​നി​ലാ​ണ്. ഇ​പ്പോ​ൾ ഇ​റാ​നി​ൽ​നി​ന്നു വ​രു​ന്ന മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ അ​ത്ര ശു​ഭ​ക​ര​മ​ല്ല. 210 പേ​ർ ഇ​റാ​നി​ൽ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​താ​യാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് 34 പേ​ർ മ​രി​ച്ച​താ​യാ​ണ് ഇ​റാ​ൻ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക വി​വ​രം. ഇ​തി​ന്‍റെ ആ​റി​ര​ട്ടി മ​ര​ണ​നി​ര​ക്കാ​ണ് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​ൻ, ഖ്വാം ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ബി​ബി​സി പ​റ​യു​ന്നു.

അ​തേ​സ​മ​യം, ബി​ബി​സി​ക്കെ​തി​രേ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് രം​ഗ​ത്തെ​ത്തി. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി ബി​ബി​സി നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ, ഇ​റാ​നി​ലേ​ക്ക് ക​ര​മാ​ർ​ഗ​മു​ള്ള യാ​ത്ര​ക്ക് യു​എ​ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.