സ​മാ​ജ്‌വാദി പാ​ർ​ട്ടി നേ​താ​വ് ബേ​ണി​പ്ര​സാ​ദ് വ​ർ​മ അ​ന്ത​രി​ച്ചു
Saturday, March 28, 2020 9:55 AM IST
ല​ക്നോ: സമാജ്‌വാദി പാ​ർ​ട്ടി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ബേ​ണി​പ്ര​സാ​ദ് വ​ർ​മ (79) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ല​ക്നോ​വി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ദേ​വ​ഗൗ​ഡ മ​ന്ത്രി​സ​ഭ​യി​ൽ വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി​യാ​യി​രു​ന്നു ബേ​ണി​പ്ര​സാ​ദ്. പി​ന്നീ​ട് മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രി​ലും അ​ദ്ദേ​ഹം മ​ന്ത്രി​യാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ലും മ​ന്ത്രി​പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

സ​മാജ്‌വാദി പാ​ർ​ട്ടി അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. 2016-ൽ ​വീ​ണ്ടും സമാജ്‌വാദി പാ​ർ​ട്ടിയിൽ തിരിച്ചെത്തി. പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​കാം​ഗം കൂടിയാണ് ബേ​ണി​പ്ര​സാ​ദ് വ​ർ​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.