പ്ര​ള​യ​സ​ഹാ​യം അ​നു​വ​ദി​ച്ച് കേ​ന്ദ്രം; കേ​ര​ള​ത്തി​ന് 460 കോ​ടി
Friday, March 27, 2020 10:03 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ സ​ഹാ​യം അ​നു​വ​ദി​ച്ച് കേ​ന്ദ്രം. എ​ട്ട് സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി 5,751.27 കോ​ടി രൂ​പ​യു​ടെ പ്ര​ള​യ സ​ഹാ​യ​മാ​ണ് കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. കേ​ര​ള​ത്തി​ന് 460.77 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

കേ​ര​ള​ത്തി​നു പു​റ​മേ നാ​ഗാ​ലാ​ൻ​ഡ്(177.37 കോ​ടി), ബി​ഹാ​ർ(953.17 കോ​ടി), മ​ഹാ​രാ​ഷ്ട്ര(1758.18 കോ​ടി), ഒ​ഡീ​ഷ(1758.18 കോ​ടി), രാ​ജ​സ്ഥാ​ൻ(1119.98 കോ​ടി), പ​ശ്ചി​മ ബം​ഗാ​ൾ(1090.68 കോ​ടി) എന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണു കേ​ന്ദ്ര സ​ഹാ​യം ല​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.