കൊ​റോ​ണ​യി​ലെ മ​മ​ത​; ബംഗാൾ മുഖ്യമന്ത്രിയെ ഫോ​ണി​ൽ വി​ളി​ച്ച​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Saturday, March 28, 2020 7:28 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​യും പ്ര​ധാ​ന​മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞു. ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​യും പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ്ര​ശം​സി​ച്ചു. പ​ത്ത് മി​നി​റ്റോ​ളം ഇ​രു​നേ​താ​ക്ക​ളും സം​സാ​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ശേ​ഷം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും മ​മ​ത​യെ വി​ളി​ച്ച് സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ ആ​രാ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.