കോ​വി​ഡ്: വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി ഒ​മാ​ൻ; നി​യ​ന്ത്ര​ണം ഏ​പ്രി​ൽ 29 വ​രെ
Sunday, March 29, 2020 5:23 PM IST
മ​സ്ക​റ്റ്: അ​ന്താ​രാ​ഷ്ട്ര-​ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി ഒ​മാ​ൻ. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​ന പ്ര​കാ​ര​മാ​ണു ന​ട​പ​ടി.

ഏ​പ്രി​ൽ 29 വ​രെ​യാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കു​ള്ള സേ​വ​ന​ങ്ങ​ളും ച​ര​ക്ക് വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. അ​തോ​ടൊ​പ്പം ത​ന്നെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പൗ​ര​ൻ​മാ​രെ​യും തി​രി​കെ ഒ​മാ​നി​ലെ​ത്തി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രും.

ഒ​മാ​നി​ൽ ഞാ​യ​റാ​ഴ്ച 15 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 167 ആ​യെ​ന്ന് ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.