ജോ​ർ​ജി​നെ തി​രി​കെ എ​ത്തി​ക്കാ​ൻ ച​ർ​ച്ച; ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ് യൂ​ത്ത് കോ​ൺ​ഗ്ര​സ്
Saturday, July 4, 2020 10:54 PM IST
ഈ​രാ​റ്റു​പേ​ട്ട: കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. പ്രാ​ദേ​ശി​ക നേ​താ​വ് നി​യാ​സ് വെ​ള്ളൂ​പ്പ​റ​മ്പി​ലി​ന്‍റെ വീ​ട്ടി​ൽ ഗ്രൂ​പ്പ് യോ​ഗം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വാ​ഴ​യ്ക്ക​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യാ​യി​രു​ന്നു. പി.​സി ജോ​ർ​ജി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ‌​ക്കാ​ണ് വാ​ഴ​യ്ക്ക​ൻ ഇ​വി​ടെ എ​ത്തി​യ​ത്.

ജോ​സ​ഫ് വാ​ഴ​ക്ക​ൻ, ഫി​ലി​പ് ജോ​സ​ഫ്, ബി​ജു പു​ന്ന​ത്ത​നം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. പി.​സി ജോ​ർ​ജി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം ച​ർ​ച്ച ചെ​യ്യാ​നും ജോ​ർ​ജി​ന് പ്രാ​ദേ​ശി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഐ ​ഗ്രൂ​പ് യോ​ഗം ചേ​ർ​ന്ന​തെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്. യോ​ഗം ക​ഴി​ഞ്ഞി​റ​ങ്ങി​യ ജോ​സ​ഫ് വാ​ഴ​ക്ക​ന്‍റെ വാ​ഹ​നം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഏ​റെ​നേ​രം വാ​ക്കേ​റ്റ​മു​ണ്ടാ​യി. വാ​ഴ​ക്ക​നൊ​പ്പ​മെ​ത്തി​യ പ്ര​വ​ർ​ത്ത​ക​നു​മാ​യി നേ​രി​യ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.