ഐ​ശ്വ​ര്യ​ക്കും മ​ക​ൾ​ക്കും കോ​വി​ഡ് ഇ​ല്ലെ​ന്ന്; മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ട്വീ​റ്റ് കാ​ണാ​നി​ല്ല
Sunday, July 12, 2020 3:56 PM IST
മും​ബൈ: ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​നും മ​ക​ൾ ആ​രാ​ധ്യ​ക്കും കോ​വി​ഡ് ഇ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​രു​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന ട്വീ​റ്റ് മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പെ ഡി​ലീ​റ്റ് ചെ​യ്തു. ഇ​തി​നി​ടെ മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ കി​ഷോ​രി പ​ഡ്നേ​ക്ക​ർ ഐ​ശ്വ​ര്യ​ക്കും മ​ക​ൾ​ക്കും കോ​വി​ഡി​ല്ലെ​ന്ന് അ​റി​യി​ച്ചു. മേ​യ​റെ ഉ​ദ്ധ​രി​ച്ച് പി​ടി​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഐ​ശ്വ​ര്യ​ക്കും മ​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്നും ജ​യാ ബ​ച്ച​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്നു​മാ​യി​രു​ന്നു രാ​ജേ​ഷ് തോ​പെ ട്വീ​റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഇ​ത് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യ​ത്.‌

നേ​ര​ത്തെ അ​മി​താ​ഭ് ബ​ച്ച​നും അ​ഭി​ഷേ​കി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​രു​വ​രും മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ‌ ചി​കി​ത്സ​യി​ലാ​ണ്. അ​മി​താ​ഭി​നും അ​ഭി​ഷേ​കി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ കു​ടും​ബാ​ഗ​ങ്ങ​ളേ​യും ജോ​ലി​ക്കാ​രേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.