സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ശി​വ​ശ​ങ്ക​റി​ന്‍റെ വീ​ട്ടി​ൽ
Tuesday, July 14, 2020 4:54 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ വീ​ട്ടി​ലെ​ത്തി. മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ശി​വ​ശ​ങ്ക​റി​ന്‍റെ പൂ​ജ​പ്പു​ര​യി​ലെ വീ​ട്ടി​ൽ പ​ത്ത് മി​നി​റ്റോ​ളം ചെ​ല​വ​ഴി​ച്ച​തി​നു ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി​യ​ത്.

ഔ​ദ്യോ​ഗി​ക ബോ​ർ​ഡ് ഇ​ല്ലാ​ത്ത വാ​ഹ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.