സു​ശാ​ന്തി​ന്‍റെ മ​ര​ണം: സത്യം പുറത്തുകൊണ്ടുവരണമെന്ന് സു​പ്രീം കോ​ട​തി
Wednesday, August 5, 2020 5:57 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ ബി​ഹാ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ക്വാ​റ​ന്‍റൈ​ൻ നി​ർ‌​ദേ​ശി​ച്ച മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നെ​തി​രെ സു​പ്രീം കോ​ട​തി. പാ​റ്റ്ന പോ​ലീ​സ് ഓ​ഫീ​സ​ർ വി​ന​യ് തി​വാ​രി​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ച​തി​നെ​യാ​ണ് കോ​ട​തി വി​മ​ർ​ശി​ച്ച​ത്.

ന​ല്ല സ​ന്ദേ​ശ​മ​ല്ല ഇ​ത് ന​ൽ​കു​ന്ന​തെ​ന്ന് സു​പ്രീം കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് പ​റ​ഞ്ഞു. എ​ല്ലാ കാ​ര്യ​ങ്ങ​ളും പ്രൊ​ഫ​ഷ​ണ​ൽ രീ​തി​യി​ൽ ചെ​യ്യു​ക​യും എ​ല്ലാ തെ​ളി​വു​ക​ളും സം​ര​ക്ഷി​ക്കു​ക​യും വേ​ണം. കേ​സി​ൽ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യ് പ​റ​ഞ്ഞു.

ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളും മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി മും​ബൈ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സു ​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ​ക്ക് വി​ട്ടെ​ന്ന് കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.