തൃ​ശൂ​രി​ൽ ക​ഞ്ചാ​വു വേ​ട്ട; 10 കി​ലോ പി​ടി​കൂ​ടി
Tuesday, September 29, 2020 11:04 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 10 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ജാ​ഫ​ർ ഖാ​ൻ, റി​യാ​സ്, ഷ​മീ​ർ, സു​മി എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കാ​റി​ന്‍റെ ബോ​ണ​റ്റി​നു​ള്ളി​ൽ വ​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന 10 കി​ലോ ക​ഞ്ചാ​വ് ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ സി​റ്റി ഷാ​ഡോ പോ​ലീ​സും ഈ​സ്റ്റ് പോ​ലീ​സും ചേ​ർ​ന്നാ​ണ് ക​ഞ്ചാ​വ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.