ചി​കി​ത്സാ പി​ഴ​വ്; ഡോ. ​ന​ജ്മ സ​ലീ​മി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
Friday, October 23, 2020 9:53 PM IST
കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ൾ മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ഡോ. ​ന​ജ്മ സ​ലീ​മി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ക​ള​മ​ശേ​രി മെ​ഡി.​കോ​ളേ​ജി​ലെ ജൂ​നി​യ​ർ റ​സി​ഡ​ന്‍റ് ഡോ​ക്ട​റാ​ണ് ന​ജ്മ.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച മൊ​ഴി​യെ​ടു​പ്പ് നാ​ല് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. നേ​ര​ത്തെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ താ​ൻ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യും പോ​ലീ​സി​ന് വി​ശ​ദ​മാ​യ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ന​ജ്മ പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ർ​എം​ഒ, സൂ​പ്ര​ണ്ട്, ഹാ​രി​സ് മ​രി​ച്ച ദി​വ​സം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ, ന​ഴ്സു​മാ​ർ തു​ട​ങ്ങി മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി രേ​ഖ​ക​ളും പൊ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ഹാ​രി​സി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ന​ഴ്സിം​ഗ് ഓ​ഫി​സ​ർ ജ​ല​ജ ദേ​വി​യു​ടെ മൊ​ഴി പോ​ലീ​സ് കോ​ട്ട​യ​ത്തു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.