സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ന് എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും അ​വ​കാ​ശം: കേ​ജ​രി​വാ​ൾ
Sunday, October 25, 2020 5:49 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ ല​ഭി​ക്ക​ണം. സൗ​ജ​ന്യ​മാ​യി വാ​ക്സി​ന് രാ​ജ്യ​ത്തി​ന് മു​ഴു​വ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന ബി​ജെ​പി​യു​ടേ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടേ​യും പ്ര​ഖ്യാ​പ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ൽ​ഹി​യി​ലെ ശാ​സ്ത്രി പാ​ർ​ക്കി​നേ​യും സീ​ലാം​പൂ​രി​നേ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ ഫ്ലൈ ​ഓ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഓ​രോ വ്യ​ക്തി​ക്കും സൗ​ജ​ന്യ കൊ​റോ​ണ വൈ​റ​സ് വാ​ക്സി​ൻ എ​ന്ന​താ​ണ് ബി​ഹാ​ർ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ദ്ഗാ​ന​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ള്‍ ഒ​ന്നാ​കെ രം​ഗ​ത്ത് വ​ന്നു. ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യാ​ത്ത ഇ​ന്ത്യ​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭി​ക്കി​ല്ലേ എ​ന്നും നേ​ര​ത്തെ കേ​ജ​രി​വാ​ള്‍ ചോ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.