ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മം ചെ​റു​ത്ത പെ​ൺ​കു​ട്ടി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി‌
Tuesday, October 27, 2020 12:42 PM IST
ഫ​രീ​ദാ​ബാ​ദ്: ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ ശ്ര​മം ചെ​റു​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദ് ജി​ല്ല​യി​ലെ ബ​ല്ലാ​ബ്ഗ​ഡി​ലാ​ണ് സം​ഭ​വം.

21കാ​രി​യാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​രി​ച്ച​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് കോ​ള​ജി​ന് പു​റ​ത്തെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ വാ​ഹ​ന​ത്തി​ലെ​ത്തി​യ ആ​ക്ര​മി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ഇ​തി​നെ ചെ​റു​ത്ത പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി വെ​ടി​വ​ച്ചു​വീ​ഴ്ത്തി.

പെ​ണ്‍​കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മേ​വ​ട്ട് സ്വ​ദേ​ശി​യെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പെ​ണ്‍​കു​ട്ടി​യും പ്ര​തി​യും പ​രി​ച​യ​ക്കാ​രാ​ണെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.