മും​ബൈ​യ്ക്ക് ടോ​സ്; ഡ​ൽ​ഹി​ക്ക് ബാ​റ്റിം​ഗ്
Saturday, October 31, 2020 3:34 PM IST
ദു​ബാ​യി: ഐ​പി​എ​ല്ലി​ലെ മു​ൻ​നി​ര​ക്കാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു. 16 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള മും​ബൈ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച ഏ​ക ടീ​മാ​ണ്. 14 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഡ​ൽ​ഹി​ക്ക് ഇ​ന്ന് ജ​യി​ച്ചാ​ൽ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാം.

ഓ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യ്ക്ക് വി​ശ്ര​മം ന​ൽ​കി ജ​യ​ന്ത് യാ​ദ​വി​നെ മും​ബൈ അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. പേ​സ​ർ ജ​യിം​സ് പാ​റ്റി​ൻ​സ​ണെ ഒ​ഴി​വാ​ക്കി ന​ഥാ​ൻ കൂ​ൾ​ട്ട​ർ നൈ​ലാ​ണ് ക​ളി​ക്കു​ന്ന​ത്.

അ​ജി​ങ്ക്യ ര​ഹാ​നെ, അ​ക്ഷ​ർ പ​ട്ടേ​ൽ, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി പൃ​ഥ്വി ഷാ, ​പ്ര​വീ​ണ്‍ ദു​ബെ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ എ​ന്നി​വ​രെ ഡ​ൽ​ഹി അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.