ഇ​ട​തു​സ​ർ​ക്കാ​ർ കെഎ​സ്എ​ഫ്ഇ​യെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന സ്ഥാ​പ​ന​മാ​ക്കി: ചെ​ന്നി​ത്ത​ല
Monday, November 30, 2020 1:15 PM IST
പാ​ല​ക്കാ​ട്: കെഎ​സ്എ​ഫ്ഇ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന സ്ഥാ​പ​ന​മാ​യി മാ​റി​യെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ജി​ല​ൻ​സ് കൂ​ട്ടി​ല​ട​ച്ച ത​ത്ത​യാ​യി മാ​റി​യെ​ന്നും വി​ജി​ല​ൻ​സി​നെ സ​ർ​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ൽ ഒ​രു അ​ഴി​മ​തി​യും കൊ​ള്ള​യും ക​ണ്ടെ​ത്താ​ൻ പാ​ടി​ല്ല. ത​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള പോ​ലെ ചെ​യ്യു​മെ​ന്നാ​ണു സി​പി​എം നി​ല​പാ​ട്. കേ​ര​ള​ത്തി​ലെ വി​ജി​ല​ൻ​സ് സി​പി​എം പ​റ​യു​ന്ന​തു പോ​ലെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി​യു​ണ്ടെ​ന്ന​തു വ്യ​ക്ത​മാ​കു​ക​യാ​ണ്. കെഎസ്എ​ഫ്ഇ​യു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ അ​ന്വേ​ഷ​ണം വേ​ണം. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന് ഇ​ഷ്ട​മു​ള്ള​ത് മാ​ത്രം അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്നാ​ണു നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. വ​കു​പ്പ് മ​ന്ത്രി അ​റി​യാ​തെ വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ത്തി​ല്ല. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​റി​യാ​തെ​യും റെ​യ്ഡ് ന​ട​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടു കൂ​ടി ത​ന്നെ​യാ​ണ് കെഎസ്എ​ഫ്ഇ​യി​ൽ റെ​യ്ഡ് ന​ട​ന്ന​ത്. സി​പി​എ​മ്മി​ന​ക​ത്തെ ശീ​ത​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ സി​പി​എ​മ്മി​ന​ക​ത്തു നീ​ക്കം തു​ട​ങ്ങി. കെഎസ്എ​ഫ്ഇ​യെ വെ​ള്ളാ​ന​യാ​ക്കി മാ​റ്റി​യെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

തോ​മ​സ് ഐ​സ​ക്ക് ന​ട​ത്തു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ നീ​ക്ക​മാ​ണ്. ധ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പി​നെ​തി​രെ നി​ശി​ത​മാ​യ വി​മ​ർ​ശ​ന​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി ഒ​ന്നും മി​ണ്ടാ​ത്ത​തെ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ സി​പി​എ​മ്മി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണോ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.