വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്: സ്വ​പ്ന സു​രേ​ഷി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ്
Saturday, December 5, 2020 11:57 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​ടി വ​കു​പ്പി​ലെ ജോ​ലി​ക്കാ​യി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ കേ​സി​ൽ സ്വ​പ്ന സു​രേ​ഷി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പോ​ലീ​സ്.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​സ​ൽ പ​ക​ര്‍​പ്പ് പോ​ലീ​സി​ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​പ്നയെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്.

ത​ട്ടി​പ്പി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടാേ എ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. സ്‌​പെ​യി​സ് പാ​ര്‍​ക്കി​ല്‍ ജോ​ലി നേ​ടു​ന്ന​തി​ന് അ​ട​ക്ക​മാ​ണ് സ്വ​പ്‌​ന വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച​ത്. കേ​സി​ൽ പ്രൈ​സ് വാ​ട്ട​ർ ഹൗ​സ് കൂ​പ്പ​ർ പ്ര​തി​നി​ധി​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.