ബു​റേ​വി​യി​ൽ വി​റ​ച്ച് ത​മി​ഴ്നാ​ട്; മ​ര​ണ​സം​ഖ്യ 19 ആ​യി
Saturday, December 5, 2020 1:28 PM IST
ചെ​ന്നൈ: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യി. 19 മ​ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ട​ലൂ​ർ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ വ​ൻ കൃ​ഷി​നാ​ശ​ങ്ങ​ൾ സം​ഭ​വി​ച്ചു. വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.

രാ​മ​നാ​ഥ​പു​രം, തൂ​ത്തു​ക്കു​ടി, നാ​ഗ​പ​ട്ട​ണം, ക​ല്ലാ​ക്കു​റി​ച്ചി ജി​ല്ല​ക​ളി​ലും ക​ന​ത്ത മ​ഴ​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ബു​റേ​വി​യു​ടെ തീ​വ്ര​ത കു​റ​യു​മെ​ന്നും അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം ന്യൂ​ന​മ​ർ​ദ​മാ​യി മാ​റു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

പ​ര​മാ​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും, ഇ​ത് ആ​ശ്വാ​സ​മേ​കു​ന്ന ഘ​ട​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.