ഡോ​ള​ർ ക​ട​ത്ത് കേ​സ്: പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും
Saturday, January 16, 2021 9:35 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്ന് ഡോ​ള​ർ ക​ട​ത്തി​യെ​ന്ന കേ​സി​ലെ അ​ന്വേ​ഷ​ണം സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്കും. പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​ർ ഷൈ​ൻ എ. ​ഹ​ക്കീ​മി​നെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ൽ​കി.

ചൊ​വ്വാ​ഴ്ച ഹാജരാകാനാണ് നി​ർ​ദേ​ശം. കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷും പി.​എ​സ് സ​രി​ത്തും ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റം​സ് ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------