ബൈ​ഡ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്ന് എ​ഫ്ബി​ഐ, ക​ന​ത്ത സു​ര​ക്ഷ
Monday, January 18, 2021 10:52 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ എ​ഫ്ബി​ഐ ആ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ലാ​പ​ങ്ങ​ളോ ആ​ക്ര​മ​ണ​മോ ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ച​ട​ങ്ങി​നി​ടെ ത​ന്നെ ആ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ആ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും എ​ഫ്ബി​ഐ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ 50 സ്റ്റേ​റ്റ് ആ​സ്ഥാ​ന​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. വാ​ഷിം​ഗ​ട​ൺ, മി​ഷി​ഗ​ൻ, വി​ർ​ജീ​നി​യ, വി​സ്കോ​സി​ൻ, പെ​ൻ​സി​ൽ​വാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ക്ര​മ സാ​ധ്യ​ത ഏ​റെ​യു​ള്ള​ത്.

ജ​നു​വ​രി 20നാ​ണ് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്. സ്ഥാ​നാ​രോ​ഹ​ണ ദി​വ​സം വാ​ഷിം​ഗ്ട​ണി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------