എം.​എ. യൂ​സ​ഫ​ലി​യെ ഐ​സി​എം ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യി നി​യ​മി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ
Monday, January 18, 2021 5:31 PM IST
ന്യൂ​ഡ​ല്‍​ഹി: പ്ര​വാ​സി വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി​യെ ഇ​ന്ത്യ​ന്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ മൈ​ഗ്രേ​ഷ​ന്‍ (ഐ​സി​എം) ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ വി​ദ​ഗ്ധ സ​മി​തി അം​ഗ​മാ​യി നി​യ​മി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്നും യൂ​സ​ഫ​ലി​ക്ക് ല​ഭി​ച്ചു.

വി​ദേ​ശ​ത്ത് തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രാ​യി പോ​വു​ന്ന പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ച ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​ഹാ​യി​ക്കു​ന്ന സ​മി​തി​യാ​ണ് ഐ​സി​എം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ല്‍ കേ​ന്ദ്ര സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി, തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി, ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി എ​ന്നി​വ​രും അം​ഗ​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------