ഭാരത ബന്ദ് ഇന്ന്; കേരളത്തെ ബാധിക്കാനിടയില്ല
Friday, February 26, 2021 7:24 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​മാ​യി കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദ് ഇ​ന്ന്. ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളും ബ​ന്ദി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ നി​ശ്ച​ല​മാ​വു​മെ​ന്നും വ്യാ​പാ​രി സം​ഘ​ട​ന നേ​തൃ​ത്വം അ​റി​യി​ച്ചു.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ലെ വ്യാ​പാ​രി സം​ഘ​ട​ന ക​ളൊ​ന്നും ബ​ന്ദി​നു പി​ന്തു​ണ പ്ര​ഖ്യ​പി​ച്ചി​ട്ടി​ല്ല. ജി​എ​സ്ടി​യി​ലെ സ​ങ്കീ​ർ​ണ​ത​ക​ൾ പ​രി​ഹ​രി​ച്ച് ല​ളി​ത​മാ​ക്കു​ക, ഇ ​വേ ബി​ൽ അ​പാ​ക​ത​പ​രി​ഹ​രി​ക്കു​ക, ഇ​ന്ധ​ന വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്.

വാ​ഹ​ന ഗ​താ​ഗ​ത രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ഓ​ൾ ഇ​ന്ത്യ ട്രാ​ൻ​സ്പോ​ർ​ട്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ബ​ന്ദി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. ബ​ന്ദി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ഉ​പ​രോ​ധി​ക്കു​മെ​ന്ന് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.