ബൈ​ഡ​ൻ തു​ട​ങ്ങി; സി​റി​യ​യി​ൽ അ​മേ​രി​ക്ക​യു​ടെ വ്യോ​മാ​ക്ര​മ​ണം
Saturday, February 27, 2021 10:27 AM IST
ഡ​മാ​സ്ക്ക​സ്: സി​റി​യ​യി​ൽ ഇ​റാ​ൻ അ​നു​കൂ​ല ഭീ​ക​ര​ർ​ക്കു നേ​രെ അ​മേ​രി​ക്ക​യു​ടെ വ്യോ​മാ​ക്ര​മ​ണം. ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ദ്യ ആ​ക്ര​മ​ണ​മാ​ണി​ത്. ഇ​റാ​ഖി​ലെ യു​എ​സി​നും സ​ഖ്യ​സേ​ന​യ്ക്കും എ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തെ​ന്ന് പെ​ന്‍റ​ഗ​ൺ അ​റി​യി​ച്ചു.

ഭീ​ക​ര​രു​ടെ ഒ​ന്നി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി പെ​ന്‍റ​ഗ​ൺ അ​വ​കാ​ശ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഭീ​ക​ര സം​ഘ​ട​ന അ​റി​യി​ച്ചു. എ​ന്നാ​ൽ കു​റ​ഞ്ഞ​ത് 22 പേ​രെ​ങ്കി​ലും മ​രി​ച്ച​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ആ​ക്ര​മ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.