സ്ഥാ​നാ​ർ​ഥി നി​ർ​ണ​യത്തിൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ സ്വാ​ഭാ​വി​കം: എം.​വി. ഗോ​വി​ന്ദ​ൻ
Tuesday, March 9, 2021 12:27 PM IST
തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും അ​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ. മ​ണ്ഡ​ല​ങ്ങ​ൾ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് കൊ​ടു​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധ​ങ്ങ​ൾ മു​ൻ​പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തെ​ല്ലാം സം​ഘ​ട​നാ പ​ര​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ത്ര വ​ലി​യ നി​ര​യാ​യാ​ലും പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്ത് ക​ഴി​ഞ്ഞാ​​ൽ, ആ ​തീ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മു​ന്നോ​ട്ട് പോ​കും. ക​ഴി​ഞ്ഞ പൊ​ന്നാ​നി തെര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്തും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ട് പോ​കി​ല്ല. ന​ട​പ​ടി​യു​ണ്ടാ​കു​മോ എ​ന്ന് പി​ന്നീ​ട് തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ന​ട​പ​ടി​യു​ണ്ടോ​കു​മോ എ​ന്ന സം​ഘ​ട​നാ തീ​രു​മാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യേ​ണ്ട​തി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.