മു​ഖ്യ​മ​ന്ത്രി​ക്ക് കോ​വി​ഡ്; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും
Thursday, April 8, 2021 6:11 PM IST
ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ലും പോ​സി​റ്റീ​വ് ആ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​ത്തി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. എ​ന്നാ​ലും മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ക​ണ്ണൂ​രി​ലെ വീ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം ഉ​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു.

മാ​ർ​ച്ച് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ​രു​മാ​യും വി​ഷ​യം ച​ർ​ച്ച​ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.