സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം നി​ർ​ത്തി​വയ്​ക്ക​ണ​മെ​ന്ന ഹ​ർ​ജി പി​ഴ ചു​മ​ത്തി ത​ള്ള​ണ​മെ​ന്ന് കേ​ന്ദ്രം
സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം നി​ർ​ത്തി​വയ്​ക്ക​ണ​മെ​ന്ന ഹ​ർ​ജി പി​ഴ ചു​മ​ത്തി ത​ള്ള​ണ​മെ​ന്ന് കേ​ന്ദ്രം
Wednesday, May 12, 2021 4:31 AM IST
ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം നി​ർ​ത്തി​വയ്ക്ക​ണ​മെ​ന്ന ഹ​ർ​ജി പി​ഴ ചു​മ​ത്തി ത​ള്ള​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന ഡ​ൽ​ഹി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി നി​ർ​ത്തി​വയ്ക്ക​ണ​മെ​ന്നാ​ണ് അ​ന്യ മ​ൽ​ഹോ​ത്ര, സൊ​ഹൈ​ൽ ഹാ​ഷ്മി എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഡ​ൽ​ഹി​യി​ൽ മ​റ്റ് പ​ല സ്ഥ​ല​ങ്ങ​ളി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും സെ​ൻ​ട്ര​ൽ വി​സ്ത​യു​മാ​യി പ​ദ്ധ​തി​മാ​ത്രം ചോ​ദ്യം​ചെ​യ്യു​ന്ന പ​രാ​തി​ക്കാ​രു​ടെ താ​ത്പ​ര്യം സം​ശ​യി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ന​വം​ബ​ർ പ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി​യി​ൽ ക​ർ​ഫ്യൂ തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മാ​ണ​സ്ഥ​ല​ത്തെ​ത്തി​യെ​ന്നും അ​വ​ർ​ക്കെ​ല്ലാം ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ജോ​ലി​ക്കാ​ർ​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം താ​മ​സ​വും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.