സ്ലോ​വാ​ക്യ​യെ ഗോ​ളി​ൽ മു​ക്കി സ്പെ​യി​ൻ പ്രീ ​ക്വാ​ർ​ട്ട​റി​ൽ
സ്ലോ​വാ​ക്യ​യെ ഗോ​ളി​ൽ മു​ക്കി സ്പെ​യി​ൻ പ്രീ ​ക്വാ​ർ​ട്ട​റി​ൽ
Wednesday, June 23, 2021 11:48 PM IST
സെ​വി​യ്യ: യു​റോ ക​പ്പ് ഗ്രൂ​പ്പ് ഇ-​യി​ൽ ഇന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​ക്ക് സ്ലൊ​വാ​ക്യ​യെ ത​ക​ർ​ത്ത് സ്പെ​യ്ൻ പ്രീ ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് സ്പെ​യ്ൻ പ്രീ ​ക്വാ​ർ​ട്ട​റി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

അ​യ്മെ​റി​ക് ലാ​പോ​ർ​ട്ടെ, പാ​ബ്ലോ സ​രാ​ബി​യ, ഫെ​റാ​ൻ ടോ​റ​സ് എ​ന്നി​വ​ർ സ്പെ​യ്നി​നാ​യി സ്കോ​ർ ചെ​യ്ത​ത്. മാ​ർ​ട്ടി​ൻ ദു​ബ്രാ​വ്ക, ജു​റാ​ജ് കു​ക്ക എ​ന്നി​വ​രു​ടെ സെ​ൽ​ഫ് ഗോ​ളു​ക​ളും സ്പെ​യി​ന് തു​ണ​യാ​യി.

ഗ്രൂ​പ്പ് ഇ-​യി​ൽ ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ പോ​ള​ണ്ടി​നെ ത​ക​ർ​ത്ത് സ്വീ​ഡ​ൻ ഗ്രൂ​പ്പ് ചാ​ന്പ്യ​ൻ​മാ​രാ​യി പ്രീ ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്വീ​ഡ​ന്‍റെ ജ​യം. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​മാ​യി​രു​ന്നു സ്വീ​ഡ​ന്‍റെ ജ​യം.

മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ എ​മി​ൽ ഫോ​ർ​സ്ബെ​ർ​ഗി​ലൂ​ടെ സ്വീ​ഡ​ൻ ഗോ​ൾ വേ​ട്ട​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. 59-ാം മി​നി​റ്റി​ൽ ഫോ​ർ​സ്ബെ​ർ​ഗ് വീ​ണ്ടും ലീ​ഡ് ഉ​യ​ർ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​സ്കി പോ​ള​ണ്ടി​നാ​യി ആ​ദ്യ ഗോ​ൾ നേ​ടി. 84-ാം മി​നി​റ്റി​ൽ ലെ​വ​ൻ​ഡോ​സ്കി വീ​ണ്ടും സ്വീ​ഡ​ന്‍റെ വ​ല കു​ലു​ക്കി സ​മ​നി​ല പി​ടി​ച്ചു.

മ​ത്സ​ര​ത്തി​ന്‍റെ 93-ാം മി​നി​റ്റി​ലാ​യി​രു​ന്നു സ്വീ​ഡ​ന്‍റെ വി​ജ​യ ഗോ​ൾ പി​റ​ന്ന​ത്. വി​ക്ട​ർ ക്ലാ​സ​നാ​ണ് സ്വീ​ഡ​നാ​യി വി​ജ​യ​ഗോ​ൾ സ​മ്മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.