ഞ​ങ്ങ​ളു​ടെ ജീ​വി​തം സി​നി​മ​യാ​ക്ക​ണം; ആ​രേ​ലും ഉ​ണ്ടോ? ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​ർ
ഞ​ങ്ങ​ളു​ടെ ജീ​വി​തം സി​നി​മ​യാ​ക്ക​ണം; ആ​രേ​ലും ഉ​ണ്ടോ? ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​ർ
Tuesday, September 21, 2021 11:03 PM IST
കൊ​ച്ചി: ത​ങ്ങ​ളു​ടെ ജീ​വി​തം സി​നി​മ​യാ​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​ർ. ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​ണ് യു​ട്യൂ​ബ​ർ​മാ​ർ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യ ലി​ബി​ൻ ആ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്.

"ഞ​ങ്ങ​ളു​ടെ ജീ​വി​തം സി​നി​മ​യാ​ക്കാ​ൻ ഒ​രു ആ​ഗ്ര​ഹ​മു​ണ്ടേ. താ​ൽ​പ​ര്യ​മു​ള്ള​വ​ർ താ​ഴെ പ​റ​യു​ന്ന ഇ ​മെ​യി​ൽ ഐ​ഡി​യി​ൽ ([email protected]) ബ​ന്ധ​പ്പെ​ടു​ക.' - എ​ന്നാ​ണ് ഇ​ൻ​സ്റ്റാ​ഗ്രം കു​റി​പ്പി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ച​ത്. പോ​സ്റ്റ് എ​ത്തി​യ​തോ​ടെ പ​തി​വു പോ​ലെ സോ​ഷ്യ​ൽ മീ​ഡി​യ ട്രോ​ളു​ക​ളി​ലും ഇ​ത് നി​റ​യാ​ൻ തു​ട​ങ്ങി.


ടെ​മ്പോ ട്രാ​വ​ല​റി​ൽ നി​യ​മ​വി​രു​ദ്ധ രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​രും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ത​മ്മി​ലു​ള്ള പോ​രാ​ട്ടം വ​ലി​യ വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ലി​ബി​ന്‍റെ​യും എ​ബി​ന്‍റെ​യും "നെ​പ്പോ​ളി​യ​ൻ' എ​ന്ന വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പി​ഴ​യി​ടു​ക​യും ചെ​യ്തി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​റു മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ വ​രു​ത്തി​യി​ട്ടു​ള്ള രൂ​പ​മാ​റ്റ​ത്തി​ന്‍റെ ചാ​ർ​ജാ​യി 6400 രൂ​പ​യും നി​യ​മ​വി​രു​ദ്ധ​മാ​യി വ​രു​ത്തി​യി​ട്ടു​ള്ള രൂ​പ​മാ​റ്റ​ത്തി​ന് ചു​മ​ത്തി​യി​ട്ടു​ള്ള പി​ഴ​യാ​യി ഏ​ക​ദേ​ശം 42,000 രൂ​പ​യോ​ളം പി​ഴ​യും ന​ൽ​ക​ണ​മെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ ഇ​തി​ന് ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു ഓ​ഗ​സ്റ്റ് ഒ​മ്പ​തി​നാ​ണ് യു​ട്യൂ​ബ​ർ​മാ​രാ​യ സ​ഹോ​ദ​ര​ന്മാ​ർ ക​ണ്ണൂ​ർ ആ​ർ​ടി ഓ​ഫീ​സി​ലെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്.

ഓ​ഫീ​സി​ൽ എ​ത്തി പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ആ​ൾ​ക്കൂ​ട്ടം സൃ​ഷ്ടി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത് ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് വ​കു​പ്പു​ക​ൾ ചു​മ​ത്തി ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​രു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റി​ട്ട​വ​ർ​ക്കെ​തി​രെ​യും ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.