മു​ല്ല​പ്പെ​രി​യാ​റി​ൽ കു​ഴ​പ്പ​മൊ​ന്നു​മി​ല്ല, അ​നാ​വ​ശ്യ ഭീ​തി പ​ര​ത്ത​രു​ത്: മു​ഖ്യ​മ​ന്ത്രി
മു​ല്ല​പ്പെ​രി​യാ​റി​ൽ കു​ഴ​പ്പ​മൊ​ന്നു​മി​ല്ല, അ​നാ​വ​ശ്യ ഭീ​തി പ​ര​ത്ത​രു​ത്: മു​ഖ്യ​മ​ന്ത്രി
Monday, October 25, 2021 12:06 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഇ​പ്പോ​ൾ പ്ര​ത്യേ​ക​മാ​യൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ക​യാ​ണ്. അ​നാ​വ​ശ്യ ഭീ​തി പ​ര​ത്ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി ആ​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ ഭീ​തി നി​ഴ​ലി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം ഫോ​ണി​ൽ സം​സാ​രി​ച്ചു. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും, സു​ര​ക്ഷ​യ്ക്കും ഹ്ര​സ്വ കാ​ല​ത്തേ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​മു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.