പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്; ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി
പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്; ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി
Wednesday, October 27, 2021 7:48 PM IST
കൊ​ച്ചി: പെ​ട്രോ​ൾ- ഡീ​സ​ല്‍ വി​ല നി​യ​ന്ത്രി​ക്കാ​നാ​യി ഇ​വ​യെ ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​വം​ബ​ര്‍ നാ​ലി​നു പ​രി​ഗ​ണി​ക്കാ​നാ​യി ഹൈ​ക്കോ​ട​തി മാ​റ്റി.

നി​ല​വി​ലെ ഇ​ന്ധ​ന വി​ല​യു​ടെ 60 ശ​ത​മാ​നം കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​കു​തി​യാ​ണെ​ന്നും, പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ ഇ​തൊ​ഴി​വാ​കു​മെ​ന്ന​തി​നാ​ല്‍ വി​ല കു​റ​യു​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ പ​റ​യു​ന്നു.

നേ​ര​ത്തെ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഹ​ര്‍​ജി​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​രു​ടെ നി​വേ​ദ​നം പ​രി​ഗ​ണി​ച്ച് ആ​റാ​ഴ്ച​യ്ക്ക​കം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ ഇ​വ​യെ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ജ​സ്റ്റീ​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് സി. ​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.