ചീ​ഫ് വി​പ്പി​ന്‍റെ​യും താ​ഴെ​യാ​ണ് ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ്, പ​രാ​തി​യി​ല്ലെ​ന്ന് സ​തീ​ശ​ൻ
ചീ​ഫ് വി​പ്പി​ന്‍റെ​യും താ​ഴെ​യാ​ണ് ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ്, പ​രാ​തി​യി​ല്ലെ​ന്ന് സ​തീ​ശ​ൻ
Thursday, October 28, 2021 12:33 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ സു​ര​ക്ഷ വൈ ​കാ​റ്റ​ഗ​റി​യി​ലേ​ക്ക് ചു​രു​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി.​ഡി. സ​തീ​ശ​ൻ. ഔ​ദ്യോ​ഗി​ക വ​സ​തി​യും കാ​റു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഇ​നി​യു​ള്ള​ത്. ചോ​ദി​ച്ചാ​ൽ അ​തും മ​ട​ക്കി​ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​രി​നു​ള്ള മ​റു​പ​ടി​യാ​യി സ​തീ​ശ​ൻ പ​റ​ഞ്ഞു.

സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​ത് ത​ന്നെ അ​റി​യി​ക്കാ​തെ​യാ​ണ്. ചീ​ഫ് വി​പ്പി​ന്‍റെ​യും താ​ഴെ​യാ​ണ് ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ സ്ഥാ​നം. പ​രാ​തി​യി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളോ​ട് ത​നി​ക്ക് വ​ലി​യ ഭ്ര​മ​മൊ​ന്നു​മി​ല്ല. ഇ​തൊ​ന്നു​മി​ല്ലേ​ലും പ്ര​വ​ർ​ത്തി​ക്കാ​ന​റി​യാ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഇ​നി വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ പ്ര​കാ​രം 12 മു​ത​ൽ 17 വ​രെ പോ​ലീ​സു​കാ​ർ മ​ഫ്തി​യി​ലും യൂ​ണി​ഫോ​മി​ലു​മാ​യു​ണ്ടാ​കു​മെ​ങ്കി​ലും സാ​യു​ധ​രാ​യ ര​ണ്ട് പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ​മാ​ർ മാ​ത്ര​മേ കാ​ണൂ.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് 28 ക​മാ​ൻ​ഡോ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തോ​ടെ സെ​ഡ് പ്ല​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണു​ള്ള​ത്. അ​ധോ​ലോ​ക നാ​യ​ക​ൻ ര​വി പൂ​ജാ​രി​യു​ടെ വ​ധ​ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് വ​ൻ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

വി.​ഡി. സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വാ​യ​തോ​ടെ, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ഇ​തു പു​നഃ​പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.