കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ ബ​ല​ഹീ​ന​ത​യ​ല്ല: നി​ർ​മ​ല സീ​താ​രാ​മ​ൻ
കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ ബ​ല​ഹീ​ന​ത​യ​ല്ല: നി​ർ​മ​ല സീ​താ​രാ​മ​ൻ
Saturday, December 4, 2021 7:45 AM IST
ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ബ​ല​ഹീ​ന​ത​യ​ല്ലെ​ന്നും മ​റ്റ് പ​രി​ഷ്‌​കാ​ര​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച തീ​രു​മാ​നം ഭാ​വി​യി​ൽ കീ​ഴ്വ​ഴ​ക്ക​മാ​യി മാ​റി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ്വ​കാ​ര്യ ചാ​ന​ല്‍ ന​ട​ത്തി​യ സം​വാ​ദ​ത്തി​ല്‍ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കു​ക​യാ​യി​രു​ന്നു ധ​ന​മ​ന്ത്രി.

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ ബ​ല​ഹീ​ന​ത​യു​ടെ ല​ക്ഷ​ണ​മ​ല്ല. അ​ങ്ങ​നെ കാ​ണാ​നാ​വു​മെ​ന്ന് ക​രു​തു​ന്നി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ആ​സ്തി വി​റ്റ​ഴി​ക്ക​ൽ, സ്വ​കാ​ര്യ​വ​ത്ക​ര​ണം തു​ട​ങ്ങി​യ ന​യ​പ​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളെ കാ​ർ​ഷി​ക നി​യ​മം പി​ൻ​വ​ലി​ക്ക​ൽ ബാ​ധി​ക്കി​ല്ല.

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ്, വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ ഗൃ​ഹ​പാ​ഠം ചെ​യ്തി​രു​ന്നു. മൂ​ന്ന് നി​യ​മ​ങ്ങ​ളും പെ​ട്ടെ​ന്ന് കൊ​ണ്ടു​വ​ന്ന​ത​ല്ല, എ​ല്ലാ പാ​ർ​ട്ടി​ക​ളും 10-15 വ​ർ​ഷ​മാ​യി അ​വ​യ​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു- നി​ർ​മ​ല സി​താ​രാ​മ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.