ന​സീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വം: നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Sunday, May 19, 2019 11:16 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യും സി​പി​എം വി​മ​ത​നു​മാ​യ സി.​ഒ.​ടി.​ന​സീ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളു​ടെ കൈ​യി​ല്‍ ആ​യു​ധം ന​ല്‍​കി​യ​ത് ആ​രാ​ണെ​ങ്കി​ലും അ​വ​രെ പി​ടി​കൂ​ട​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ത​ല​ശേ​രി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ന​സീ​റി​നു വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ന​സീ​റി​നെ വെ​ട്ടി​യ​ത്. പ​രി​ക്കേ​റ്റ ന​സീ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.