ക​ള്ള​നെ​ന്ന് വി​ളി​ച്ച​വ​രു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ല: ഫ​ഡ്നാ​വി​സി​നെ​തി​രെ ഉ​ദ്ധ​വ് താ​ക്ക​റെ
Friday, November 8, 2019 8:05 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​ ബി​ജെ​പി-​ശി​വ​സേ​ന ത​ർ​ക്കം തു​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കാ​മെ​ന്ന് ശി​വ​സേ​ന​യ്ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി ശി​വ​സേ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കാ​മെ​ന്ന് ഉ​റ​പ്പ് ത​ന്ന​താ​ണ്. ക​ള്ള​നെ​ന്ന് വി​ളി​ച്ച​വ​രു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ല. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു.

ര​ണ്ട​ര വ​ര്‍​ഷം മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ച് യാ​തൊ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞി​രു​ന്നു. സ​ഖ്യ​മാ​യി മ​ത്സ​രി​ച്ചി​ട്ടും ശി​വ​സേ​ന പ്ര​തി​പ​ക്ഷ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഉ​ദ്ധ​വ് താ​ക്ക​റെ​യെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ക്കാ​ന്‍ പോ​ലും കൂ​ട്ടാ​ക്കി​യി​ല്ല. ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി ത​ന്നെ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞി​രു​ന്നു.

ബി​ജെ​പി​യു​മാ​യു​ള്ള ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ എ​ൻ​സി​പി​യു​മാ​യു​ള്ള ച​ർ​ച്ച​കളും ശി​വ​സേ​ന സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റു​മാ​യി ശി​വ​സേ​ന വ​ക്താ​വ് സ​ഞ്ജ​യ് റാ​വ​ത്ത് വീ​ണ്ടും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. റി​സോ​ർ​ട്ടി​ൽ ക​ഴി​യു​ന്ന എം​എം​എ​ൽ​എ​മാ​ർ​ക്ക് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് ശി​വ​സേ​ന പോ​ലീ​സി​നു ക​ത്തും ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.