പ്ല​സ് വ​ൺ പ്ര​വേ​ശ​ന തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു
Wednesday, August 12, 2020 8:00 PM IST
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു. 20 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള 10 ശ​ത​മാ​നം സീ​റ്റ് സം​വ​ര​ണം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സ​മി​റ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം ദീ​ർ​ഘി​പ്പി​ച്ച​ത്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വാ​ങ്ങേ​ണ്ട​ത്. ഈ​വ​ർ​ഷം സം​സ്ഥ ന​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലും ആ​കെ സീ​റ്റി​ന്‍റെ 10 ശ​ത​മാ​ന​മാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി മാ​റ്റി വെ​യ്ക്കു​ക.

സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന അ​പേ​ക്ഷ​ക​ർ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും ഇ​ല്ലെ​ങ്കി​ൽ ബാ​ക്കി​വ​രു​ന്ന സീ​റ്റു​ക​ൾ അ​വ​സാ​ന അ​ലോ​ട്ട്മെ​ന്‍റി​ൽ പൊ​തു​സീ​റ്റു​ക​ൾ ആ​യി പ​രി​ഗ​ണി​ച്ച് പൊ​തു അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.