കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ല... അ​ഞ്ചു ജി​ല്ല​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും
Sunday, December 6, 2020 5:07 AM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ ആ​ര​വ​ങ്ങ​ളി​ല്ലാ​തെ ആ​ദ്യ ഘ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന അ​ഞ്ചു ജി​ല്ല​ക​ളി​ലെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്നു സ​മാ​പ​നം. ചൊ​വ്വാ​ഴ്ച വോ​ട്ടെ​ടു​പ്പു ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു പ​ര​സ്യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​ക്കും.

ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ട്ടു കാ​ണു​ന്ന​തി​നാ​യു​ള്ള ഓ​ട്ട പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും സ്വ​ത​ന്ത്ര​രും. മൂ​ന്നു വാ​ഹ​ന​ത്തി​ൽ കൂ​ട​രു​തെ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.

വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം പു​റ​ത്തു നി​ന്നെ​ത്തി​യ നേ​താ​ക്ക​ൾ വാ​ർ​ഡ് വി​ട​ണം. നി​രീ​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഏ​ർ​പ്പെ​ടു​ത്തി. ച​ട്ട​ലം​ഘ​ന​മു​ണ്ടാ​യാ​ൽ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ​യാ​ണു ന​ട​പ​ടി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.