കു​വൈ​റ്റി​ൽ 505 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, January 27, 2021 12:33 AM IST
കു​വൈ​റ്റ്‌ സി​റ്റി: കു​വൈ​റ്റി​ൽ ചൊവ്വാഴ്ച 505 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോവിഡ് ബാധിതരുടെ എ​ണ്ണം 162,282 ആ​യി. 8,426 സാമ്പിൾ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്.

ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 1,479,530 ആ​യി. കോ​വി​ഡ് ചി​കി​ത്സ​ലാ​യി​രു​ന്ന മൂ​ന്ന് പേ​ർ മ​ര​ണ​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 957 ആ​യി ഉ​യ​ര്‍​ന്നു.

537 പേ​രാ​ണു രോ​ഗമു​ക്ത​രാ​യ​ത്‌ ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 155,303 ആ​യി. ചി​കി​ൽ​സ​യി​ൽ 6,022 പേ​രും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 49 പേരും ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യമ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------