ഇന്റലിജൻസ് ബ്യൂറോ: 455 സെക്യൂരിറ്റി അസിസ്റ്റന്റ്
Monday, September 15, 2025 5:43 PM IST
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടർ ട്രാൻസ്പോർട്ട്) തസ്തികയിൽ 455 ഒഴിവ്. നേരിട്ടുള്ള നിയമനം. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 9 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 28 വരെ.
യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം, എൽഎംവി ഡ്രൈവിംഗ് ലൈസൻസ്, മോട്ടോർ മെക്കാനിസത്തിൽ അറിവ്, ഒരു വർഷ ഡ്രൈവിങ് പരിചയം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ Domicile സർട്ടിഫിക്കറ്റ്.
പ്രായം: 18 27. ശമ്പളം: 21,700 69,100. ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷന്മാർക്ക് 650 (പരീക്ഷാഫീസ് 100 രൂപയും റിക്രൂട്ട്മെന്റ് പ്രോസസിംഗ് ചാർജ് 550 രൂപയും). മറ്റുള്ളവർക്കു റിക്രൂട്ട്മെന്റ് പ്രോസസിംഗ് ചാർജായ 550 രൂപ മതി.
ഓൺലൈനായും ഓഫ്ലൈനായും ഫീസടയ്ക്കാം. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, മോട്ടർ മെക്കാനിസം ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് കം ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി.
www.mha.gov.in; www.ncs.gov.in