നി​ല​ന്പൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ ’സ​ക്ഷം’ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഉ​റ​പ്പു വ​രു​ത്താം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യും മു​ഴു​വ​ൻ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​വി​ഷ്ക​രി​ച്ച മൊ​ബൈ​ൽ ആ​പ്പാ​ണ് സ​ക്ഷം -ഈ​സി​ഐ. (saksham ECI)

മൊ​ബൈ​ലി​ലെ ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് സ​ക്ഷം -ഇ​സി​ഐ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ പോ​ളിം​ഗ ബൂ​ത്ത് ക​ണ്ടെ​ത്ത​ൽ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ, വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ വീ​ൽ​ചെ​യ​ർ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ൽ, അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​നാ​യി വാ​ഹ​ന സൗ​ക​ര്യം എ​ന്നി​വ ല​ഭ്യ​മാ​കും.

സേ​വ​ന​ങ്ങ​ൾ​ക്കാ​യി മു​ൻ​കൂ​ട്ടി ആ​പ്പി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​ല​ക്ഷ​ൻ ഐ​ഡി കാ​ർ​ഡ് ന​ന്പ​ർ ന​ൽ​കി സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാം. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ​ക്കാ​ണ് ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ​ക്കു​ള്ള സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ചു​മ​ത​ല.

കാ​ഴ്ച പ​രി​മി​തി ഉ​ള്ള​വ​ർ​ക്ക് ബ്രെ​യി​ൻ ലി​പി വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 85 വ​യ​സി​ന് മു​ക​ളി​ലു​ള്ള വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് വോ​ട്ട് ചെ​യ്യാ​നു​ള്ള ഹോം ​വോ​ട്ടിം​ഗ് അ​വ​സ​ര​വും ല​ഭി​ക്കും. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ വോ​ട്ടെ​ടു​പ്പ് ന​ട​പ്പാ​ക്കു​ന്ന​തി​ന് നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ളും ഗ്രൗ​ണ്ട് ഫ്ളോ​റി​ലാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക റാ​ന്പും വീ​ൽ​ചെ​യ​റും കു​ടി​വെ​ള്ള​വും ഉ​റ​പ്പു​വ​രു​ത്തും. ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ, വ​യോ​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും അ​വ​രു​ടെ സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും സ​ക്ഷം മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. വി​നോ​ദ് അ​റി​യി​ച്ചു.