കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം നടത്തി
1564984
Thursday, June 5, 2025 5:56 AM IST
പെരിന്തൽമണ്ണ: കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ പെരിന്തൽമണ്ണ ഡിവിഷൻ സമ്മേളനം സിടി പ്ലാസ ഓഡിറ്റോറിയത്തിൽ (വിമലൻ നഗർ) നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി കെ.പി. നാരായണൻ ഡിവിഷൻ റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി എ.പി. പ്രഭാകരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
മുതിർന്ന (80 വയസ് കഴിഞ്ഞ) പെൻഷനർമാരായ ടി. മുഹമ്മദ്കുട്ടി, പി. അബൂബക്കർ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. മേയ് 31 വിരമിച്ച ഏഴ് പേർക്ക് സംഘടനയിൽ അംഗത്വം നൽകി. ഈയിടെ അന്തരിച്ച പെൻഷനർ വിമലന്റെ കുടുംബത്തിന് വെൽഫെയർ ഫണ്ടിൽ നിന്ന് ധനസഹായം നൽകി.
മാസ്റ്റർ ട്രസ്റ്റ്, പെൻഷൻ ഫണ്ട് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, വൈദ്യുതി ബോർഡിൽ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കുക, ക്ഷാമശ്വാസ, ക്ഷാമബത്ത കുടിശിക അനുവദിക്കുക എന്നീ പ്രമേയങ്ങൾ യോഗം അംഗീകരിച്ചു.
ജില്ലാ ട്രഷറർ വാസുദേവൻ എ. നായർ, എക്സിക്യൂട്ടീവ് എൻജിനിയർ വി.പി. ഹാജിറ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാഹുൽ, വി.പി. സുരേഷ് ബാബു, സി. അബ്ദുൾ സലീം, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.മോഹൻദാസ്, ഡിവിഷൻ സെക്രട്ടറി കെ.പി. നാരായണൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: പി. കൃഷ്ണകുമാർ (പ്രസിഡന്റ്), കെ.പി നാരായണൻ (സെക്രട്ടറി), എം.എൻ. രാമൻ (ട്രഷറർ).