രാ​മ​പു​രം: രാ​മ​പു​ര​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ അ​നു​മോ​ദി​ച്ചു.എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ്, എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു തു​ട​ങ്ങി​യ വി​വി​ധ പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച രാ​മ​പു​ര​ത്തെ നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഓ​ട്ടോ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ​ച്ച് ടൗ​ണ്‍ സം​യു​ക്ത ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ച​ത്. രാ​മ​പു​രം മ​ഹ​ല്ല് ഖാ​സി എം.​ടി. ഹം​സ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്രം മേ​ൽ​ശാ​ന്തി നാ​രാ​യ​ണ ഭ​ട്ട​തി​രി, കൊ​ള​ത്തൂ​ർ പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ രാ​മ​പു​രം, പ്ര​ഫ. സി.​നി​യാ​ഫ് രാ​മ​പു​രം, അ​ധ്യാ​പി​ക എ.​ധ​ന്യ, ടി.​കെ. ഷൗ​ക്ക​ത്ത​ലി മു​സ്ലി​യാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ. ​രാ​ജു, എ​ൻ.​സ​ക്കീ​ർ, വി. ​പി. ലാ​ലു, എ​ൻ.​ഗ​ഫൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.