കിംസ് അൽശിഫയിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം തുടങ്ങി
1564039
Sunday, June 1, 2025 5:35 AM IST
പെരിന്തൽമണ്ണ: ശസ്ത്രക്രിയ കൂടാതെ അതിനൂതന ഇന്റർവെൻഷണൽ രീതികളുപയോഗിച്ച് അസുഖങ്ങൾ സുഖപ്പെടുത്തുന്ന സന്പൂർണ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം പെരിന്തൽമണ്ണ കിംസ് അൽശിഫ ഹോസ്പിറ്റലിൽ പ്രവർത്തനമാരംഭിച്ചു. ഗർഭാശയ മുഴകൾ, ശരീരത്തിലെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന മുഴ, ഞരന്പുകളിലെ ബ്ലോക്ക് തുടങ്ങിയവ ശസ്ത്രക്രിയ കൂടാതെയും സങ്കീർണമായ ബയോപ്സി ടെസ്റ്റുകളും ഇതിലൂടെ ചെയ്യാവുന്നതാണ്.
വേദന രഹിതവും കുറഞ്ഞ ആശുപത്രിവാസവും മറ്റു സങ്കീർണതകൾ ഇല്ലാതെയും രോഗിയെ ചികിത്സിക്കുക വഴി അടുത്ത ദിവസം തന്നെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടാം. ഇതിനായി പ്രത്യേകം സജ്ജമാക്കിയ ഒപി ഡി പ്രൊസീജിയർ റൂം, കാത്ത്ലാബ്, അത്യാധുനിക ഉപകരണങ്ങൾ, ഈ രംഗത്ത് കഴിവ് തെളിയിച്ച നഴ്സിംഗ്, പാരാമെഡിക്കൽ സ്റ്റാഫുകളുടെ സേവനം ലഭ്യമാണ്.
അൽശിഫ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ഉദ്ഘാടനം കിംസ് അൽശിഫ വൈസ് ചെയർമാൻ ഡോ. പി. ഉണ്ണീന്റെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നജീബ് കാന്തപുരം എംഎൽഎ ഡെന്റൽ എക്സ്-റേ ഒപിജി യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
ഡയറക്ടർമാരായ പിലാക്കൽ ഹംസ, അബ്ദുൾ റസാക്ക്, ഡോ.അമീൻ, മുഹമ്മദ് ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ഹോസ്പിറ്റൽ സിഇഒ കെ.സി. പ്രിയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. യഹിയ, ഡോ.ഇ.ജി.മോഹൻ കുമാർ, ഡോ.ഷാഹുൽ ഹമീദ്, ഡോ.കെ. സാജൻ, ഡോ. സയ്യിദ് മൊയ്നുള്ള,
ഡോ.ഫെബിന, ഡോ. മുഹമ്മദ് ഇർഷാദ്, ഡോ. ജിതിൻ ബിനോയ് ജോർജ്, ഡോ. മൊയ്തീൻ ബാബു, ഡോ. അബ്ദുറഹിമാൻ, ഡോ.ഗണേശൻ, ഡോ.സൗമ്യ, ഡോ. മഹസൂമ എന്നിവർ പങ്കെടുത്തു. ഈ വിഭാഗത്തിന്റെ സേവനങ്ങൾക്ക് ഫോണ്: 8078777710.