പു​ലാ​മ​ന്തോ​ൾ : ജി​ല്ലാ ജൂ​ണി​യ​ർ വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പ് ഐ​എ​സ്കെ പു​ലാ​മ​ന്തോ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ ക്ല​ബ്ലു​ക​ളി​ൽ നി​ന്ന് നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. തൗ​ലു വി​ഭാ​ഗ​ത്തി​ൽ 85 പോ​യി​ന്‍റു​മാ​യി ഐ​എ​സ്കെ പു​ലാ​മ​ന്തോ​ൾ ജേ​താ​ക്ക​ളാ​യി.

21, 8 പോ​യി​ന്‍റു​ക​ളു​മാ​യി ആ​സ്ട്രി​യ വു​ഷു ക്ല​ബും വൈ​റ്റ് ഡ്രാ​ഗ​ണ്‍ മ​ല​പ്പു​റ​വും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. സാ​ൻ​ഷു വി​ഭാ​ഗ​ത്തി​ൽ വാ​ഴ​ക്കാ​ട് വു​ഷു ക്ല​ബ് 42 പോ​യി​ന്‍റു​മാ​യി വി​ജ​യി​ക​ളാ​യി. 26,19 പോ​യി​ന്‍റു​ക​ളു​മാ​യി പൂ​ക്കു​ള​ത്തൂ​ർ വു​ഷു ക്ല​ബും വാ​ഴ​യൂ​ർ വു​ഷു ക്ല​ബും ര​ണ്ടും മൂ​ന്നും സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വു​ഷു അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി ഐ​എ​സ്കെ, ഫി​റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജൂ​ണ്‍ ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ൽ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഈ ​വി​ജ​യി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​എ​ൻ. സു​മേ​ഷ് അ​റി​യി​ച്ചു.