പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക​ജാ​തി ക്ഷേ​മ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രു​ടെ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര​ണ​ങ്ങ​ൾ കാ​ണി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്കു​ന്നു.

ഇ​തി​നെ​തി​രെ​യാ​ണ് പി​ക​ഐ​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്. ധ​ർ​ണാ സ​മ​രം പി​ക​ഐ​സ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി യു. ​അ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ. ​ഷാ​ജി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ടി.​പി. വി​ജ​യ​ൻ, ടി.​പി. രാ​മാ​നു​ജ​ൻ, എം. ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.