പാ​റ​ൽ: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​നോ​ടൊ​പ്പം സൗ​ഹൃ​ദ​ങ്ങ​ളും ഉ​റ​പ്പ് വ​രു​ത്തു​ന്ന​താ​യി ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പ​റ​ഞ്ഞു. പാ​റ​ൽ വീ​ട്ടി​ക്കാ​ട് എ​എം​എ​ൽ​പി സ്കൂ​ൾ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സ്കൂ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ഫ്സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഇ​ഒ കെ.​ടി. കു​ഞ്ഞു​മൊ​യ്തു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​നേ​ജ​ർ കെ.​കെ. സെ​യ്ത് മു​ഹ​മ്മ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ടി. ഖ​മ​റു​ന്നീ​സ, മു​ൻ എ​ച്ച്എം​മാ​രാ​യ കെ.​കെ. യൂ​സ​ഫ്കു​ട്ടി, എം. ​സ​തീ​ദേ​വി, പാ​റ​ൽ റി​ലീ​ഫ് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് വി.​കെ. ഹം​സ, പൊ​തു​ജ​ന വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി എം. ​ര​വീ​ന്ദ്ര മോ​ഹ​ൻ,

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഹു​സൈ​ൻ പാ​റ​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ.​കെ.​അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക കെ.​കെ. റൈ​ഹാ​ന​ത്ത് മ​റു​പ​ടി പ്ര​സ​ഗം ന​ട​ത്തി. സ്കൂ​ളി​ൽ നി​ന്നും എ​ൽ​എ​സ്എ​സ് നേ​ടി​യ പ്ര​തി​ഭ​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.