മാനുപ്പൊട്ടിയിൽ വളർത്തുനായയെ പുലി പിടിച്ചു
1563555
Friday, May 30, 2025 5:41 AM IST
പൂക്കോട്ടുംപാടം: കവളമുക്കട്ട മാനുപ്പൊട്ടിയിൽ വളർത്തുനായയെ പുലി പിടിച്ചു. തൊട്ടിതൊടിക താമുകുട്ടിയുടെ വളർത്തുനായയെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പുലി പിടിച്ചുക്കൊണ്ടു പോയത് ദിവസങ്ങൾക്ക് മുന്പ് പ്രദേശത്തെ മറ്റൊരു വീട്ടിലെ നായയേയും പുലി പിടിച്ചിരുന്നു. കന്നുകാലി വളർത്തി ഉപജീവനം നടത്തുന്ന ഇവർ പുലി ഭീതിയിലാണ്.
വാർഡ് അംഗം രാജശ്രീയുടെ നേതൃത്വത്തിൽ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ പോയി നാട്ടുകാരുടെ ഭീതി ഒഴിവാക്കുന്നതിനായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.