കനത്ത മഴയിൽ സംസ്ഥാനപാതയിൽ വെള്ളക്കെട്ട് രൂക്ഷം
1564040
Sunday, June 1, 2025 5:35 AM IST
ചങ്ങരംകുളം: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനപാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. ചങ്ങരംകുളം ചിയ്യാനൂർപാടത്ത് റോഡരികിലെ കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പാതയോരത്തെ ഡ്രൈനേജുകൾ പലതും മണ്ണും ചെളിയും മറ്റു മാലിന്യങ്ങളും വന്നടിഞ്ഞ് കിടക്കുകയാണ്. പലസ്ഥലത്തും മരങ്ങളും മരക്കൊന്പുകളും വീണ് വൈദ്യുതി ബന്ധങ്ങളും താറുമാറായി.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്.
പലയിടത്തും മതിലുകളും കിണറുകളും ഇടിഞ്ഞ് വീണു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വയലുകളും തോടുകളും കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ ഗ്രാമീണ റോഡുകളിലും വെള്ളം കയറിയ അവസ്ഥയിലാണ്.