ച​ങ്ങ​രം​കു​ളം: ക​ന​ത്ത മ​ഴ​യി​ൽ എ​ട​പ്പാ​ളി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് അ​പ​ക​ടം. പൊ​ന്നാ​നി റോ​ഡി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന് പി​റ​കി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്. കെ​ട്ടി​ട​ത്തി​ന് പി​റ​കി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ് കൂ​റ്റ​ൻ മ​ണ്‍​കൂ​ന താ​ഴേ​ക്ക് പ​തി​ച്ച​ത്.

അ​പ​ക​ട സ​മ​യ​ത്ത് താ​ഴെ നി​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽദു​ര​ന്ത​മൊ​ഴി​വാ​യി. സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്ക് ചെ​റി​യ രീ​തി​യി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ സ്ഥ​ല​ത്ത് മ​ണ്ണി​ടി​ഞ്ഞി​രു​ന്നു. നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.